കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് 6 മുതലാണു ലോക്ഡൗൺ ഏർപ്പെടുത്തുക.
മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായ മൂന്നു പഞ്ചായത്തുകൾ പൂർണമായി അടച്ചിടും. എടത്തല, വെങ്ങോല, മഴുവന്നൂർ എന്നീ പഞ്ചായത്തുകളാണ് അടച്ചിടുക.
അതേസമയം കേരളത്തിൽ ആദ്യമായി ഇരുപതിനായിരത്തോട് അടുത്ത് കൊവിഡ് കേസുകൾ വർധിച്ചു. 19,577 പേർക്കാണ് ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായി എറണാകുളത്ത് കൊവിഡ് കേസുകൾ മൂവായിരം കടന്നു. കോഴിക്കോട് രണ്ടായിരവും പിന്നിട്ടു. ഏഴ് ജില്ലകളിൽ ആയിരം കടന്നു.