തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ മാത്രം ഓഫീസുകളില്‍ വന്നാല്‍ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഇത് കാണിച്ചു കൊണ്ട് ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ എത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറുപ്പെടുവിപ്പിച്ചത്.
അവശ്യസര്‍വീസുകളായി പ്രഖ്യാപിക്കാത്ത വകുപ്പുകള്‍ സെക്രട്ടേറിയറ്റിലടക്കം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാരെ വിന്യസിക്കുന്നുണ്ടെന്നും ഇത് ലോക്ഡൗണിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പരാജയപ്പെടുത്തുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
വകുപ്പ് തലമേധാവിമാര്‍ ഏല്‍പ്പിക്കുന്ന ജോലി ഉദ്യോഗസ്ഥര്‍ വീട്ടിലിരുന്ന ചെയ്താല്‍ മതി. വകുപ്പ് മേധാവി ആവശ്യപ്പെടുമ്പോള്‍ മാത്രം ഡ്യൂട്ടിയുള്ളവര്‍ ഓഫീസിലെത്തിയാല്‍ മതിയെന്നും ചീഫ് സെക്രട്ടറി സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടു.
അവശ്യസര്‍വീസായി പ്രഖ്യാപിച്ചിട്ടുള്ള വകുപ്പുകള്‍ ആവശ്യത്തിനു മാത്രം ജീവനക്കാരെ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ടുണ്ട്.