50 ശതമാനം യാത്രക്കാരുമായി മെട്രോ സര്‍വീസ്; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി സര്‍ക്കാര്‍. മാര്‍ക്കറ്റുകളും മാളുകളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

50 ശതമാനം യാത്രക്കാരുമായി ഡല്‍ഹി മെട്രോ സര്‍വീസ് നടത്തും. സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ജോലിക്കെത്താം. സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രൂപ്പ് എ ജീവനക്കാര്‍ എല്ലാ ദിവസവും ഓഫീസില്‍ ഹാജരാവണം. ഗ്രൂപ്പ് ബി ജീവനക്കാരില്‍ 50 ശതമാനം ഓഫീസിലെത്തിയാല്‍ മതിയാകും.

420 ടണ്‍ ഓക്‌സിജന്‍ ശേഖരിക്കാനുള്ള സംവിധാനം ആരംഭിക്കും. കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളെ കണ്ടെത്താന്‍ രണ്ട് ലാബുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top