തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നേക്കും. ടിപിആര്‍ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ആണ് ഇളവുകള്‍. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഈ ആഴ്ചയോടെ 10 ശതമാനത്തില്‍ താഴെ എത്തുമെന്നാണ് വിലയിരുത്തല്‍.
ഓട്ടോറിക്ഷ, ടാക്സി സര്‍വീസുകള്‍ക്ക് ഇളവ് ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ അനുവദിച്ചേക്കും. ടിപിആര്‍ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ എത്തുന്നതുവരെ ലോക്ക് ഡൗണ്‍ തുടരണം എന്നാണ് ഡോക്ടര്‍മാരുടെ സംഘടന ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തുമ്പോള്‍ അതുവരെ കാത്തിരിക്കാന്‍ കഴിയില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം.
സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ രണ്ടാം ദിവസവും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആദ്യ ദിനം നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 5346 പേര്‍ക്കെതിരെയാണ് കേസെടുത്തത്. നാളെ മുതല്‍ 16 വരെ പതിവ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരും.