ന്യൂഡല്‍ഹി: ദേശീയ ലോക്ക് ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടാന്‍ തീരുമാനിച്ചതോടെ രാജ്യത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ കേന്ദ്രം ഇന്ന് വിലയിരുത്തും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള മന്ത്രിമാരുടെ സമിതി രാവിലെ യോഗം ചേരും. അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക തീവണ്ടികള്‍ അനുവദിച്ച ശേഷമുള്ള സ്ഥിതിയും യോഗം വിലയിരുത്തും.
സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള കൂടിയാലോചനയും ഇന്ന് തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധന എപ്പോഴെന്ന് ഇന്ന് വ്യക്തമാകും. വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാന്‍ ആവശ്യമെങ്കില്‍ നടപടികള്‍ക്ക് തയ്യാറെന്ന് നാവിക സേന മേധാവി അഡ്മിറല്‍ കരണ്‍ബീര്‍ സിംഗ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 35,365 ആയി. 1152 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ രണ്ടായിരം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ 9065 പേര്‍ രോഗമുക്തരായി.