ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നിലവിലെ ലോക്ക്ഡൗണ്‍ മേയ് 24ന് അവസാനിക്കാന്‍ ഇരിക്കെയാണ് ലോക്ക്ഡൗണ്‍ ഒരാഴ്‌ചേത്തക്ക് കൂടി നീട്ടിയത്. മേയ് 24 മുതല്‍ 31 വരെ സമ്പൂര്‍ണ അടച്ചിടലിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉത്തരവിട്ടു. പലചരക്ക്, പഴം, പച്ചക്കറി കടകളും തുറക്കില്ല. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഴം, പച്ചക്കറി വാഹനങ്ങളില്‍ വില്‍പന നടത്തും. ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രം. എ.ടി.എമ്മുകളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കും.
ഫാര്‍മസി, പാല്‍, പത്രം പോലുള്ള അവശ്യ സര്‍വീസുകളെ ഒഴിവാക്കി. സ്വകാര്യസ്ഥാപനങ്ങള്‍, ബാങ്ക്, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഐടി സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കരോട് വര്‍ക്ക് ഫ്രം ഹോം രീതി പിന്തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറുവരെ ഇ-കൊമേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.