പൊതുപരിപാടികള്‍ക്ക് സമ്പൂര്‍ണവിലക്ക്; പഞ്ചാബില്‍ വിവാഹത്തിന് 30 പേര്‍ മാത്രം

ണ്ഡീഗഢ്: കൊവിഡ് 19 പശ്ചാത്തലത്തില്‍ പഞ്ചാബില്‍ പൊതുപരിപാടികള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. വിവാഹ പരിപാടികള്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയിരുന്നു. ഇത് 30 ആക്കുകയും ചെയ്തു.

30ല്‍ പേര്‍ വിവാഹത്തില്‍ പങ്കെടുത്താല്‍ ഓഡിറ്റോറിയങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. വേണ്ടത്ര വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ മാത്രമേ വിവാഹ പാര്‍ട്ടികള്‍ നടത്താവൂ എന്നും നിര്‍ദേശങ്ങളുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.

സൂപ്പര്‍സ്പ്രെഡ് തിരിച്ചറിയുന്നതിനും സാങ്കേതികവിദ്യ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനുമായി ചെന്നൈ ഐ.ഐ.ടിയുടെ സഹകരണം തേടാനും പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Top