ഹോട്ട്‌സ്‌പോട്ടില്‍ വിലക്ക് ലംഘിച്ച് ഇഫ്താര്‍ വിരുന്ന് 20 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കല്പറ്റ: കോവിഡ് ഹോട്ട്‌സ്‌പോട്ടായ വയനാട് നെന്മേനി പഞ്ചായത്തില്‍ വിലക്ക് ലംഘിച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നെന്മേനി പഞ്ചായത്തിലെ അമ്മായിപാലത്ത് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച 20 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയമം അടക്കം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് ഇരുപതോളം പേര്‍ കൂട്ടം ചേര്‍ന്ന് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

Top