locked bars never open say T P Ramakrishnan

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍. മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയം. മദ്യത്തിനെതിരെ വിപുലമായ ബോധവല്‍കരണം സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഇടതു മുന്നണിയുമായി ആലോചിച്ച് തീരുമാനിക്കും. ബാറുകള്‍ പൂട്ടിയ ശേഷം മദ്യ ഉപഭോഗം കൂടി. മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Top