കൊച്ചി: മദ്യപിച്ചെന്നാരോപിച്ച് യുവാക്കളെ ലോക്കപ്പില്‍ അടിവസ്ത്രം ധരിപ്പിച്ച് നിര്‍ത്തിയ സംഭവത്തില്‍ എസ് ഐക്ക് സ്ഥലംമാറ്റം.
എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെ എസ് ഐയെയാണ് സ്ഥലം മാറ്റിയത്. ഇതിനെക്കുറിച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്തും.
ഇന്നലെ രാത്രി പത്തരയോടെ കൊച്ചുകടവന്ത്രയ്ക്കു സമീപത്ത് കാറിലെത്തിയ മൂന്നു യുവാക്കള്‍ മദ്യപിച്ചിരുന്നു എന്ന സംശയത്തില്‍ സൗത്ത് എസ്‌ഐ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
എന്നാല്‍ കാറോടിച്ചയാള്‍ മദ്യപിച്ചിട്ടില്ല എന്നു വ്യക്തമായി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ മൂവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് അടിവസ്ത്രം ധരിപ്പിച്ച് ലോക്കപ്പിലിട്ടു. പ്രതിഷേധം കനത്തതോടെ യുവാക്കളെ ജാമ്യത്തില്‍ വിട്ടയച്ചു.