lockup murder; tamilnadu man daed

തലശേരി: തലശ്ശേരിയില്‍ തമിഴ്‌നാട് സ്വദേശി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. സേലം സ്വദേശി കാളിമുത്തുവാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കവര്‍ച്ചാ ശ്രമത്തിനിടെ നാട്ടുകാര്‍ കാളിമുത്തുവിനെ പിടികൂടി പൊലീസിന് കൈമാറിരുന്നു. പൊലീസിന് കൈമാറും മുന്‍പ് നാട്ടുകാര്‍ കാളിമുത്തുവിനെ മര്‍ദ്ദിച്ചിരുന്നതായും ഇതാണ് മരണകാരണമെന്നുമാണ് പൊലീസ് ഭാഷ്യം.

മൃതദേഹം ഇപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഉടന്‍തന്നെ തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കുശേഷമേ മരണ കാരണത്തെക്കുറിച്ച് വ്യക്തത ലഭിക്കൂ.

Top