ന്യൂഡല്‍ഹി: ഓഖി ദുരന്തത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം ഇതുവരെയും കേരളത്തിന് ലഭിച്ചിട്ടില്ലെന്ന് കെ.സി. വേണുഗോപാല്‍ എംപി ലോക്സഭയില്‍. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കാലവര്‍ഷക്കെടുതിയെക്കുറിച്ച് ചര്‍ച്ച ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാനദണ്ഡങ്ങള്‍ മാറ്റിവെച്ച് കേരളത്തിന് അടിയന്തിരമായി പണം അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.