lok sabha continously disrupted 20th day winter session

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍, അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ്, പ്രധാനമന്ത്രിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ അഴിമതി ആരോപണം തുടങ്ങി വിവിധ വിഷയങ്ങളെ ചൊല്ലി ഭരണപക്ഷവും ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടിയതോടെ പാര്‍ലമെന്റിന്റെ ഇരു സഭകള്‍ ഇന്നും സ്തംഭിച്ചു.

ഭരണ-പ്രതിപക്ഷ കക്ഷികള്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാത്തിനെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞു. രാജ്യസഭ ഉച്ചയ്ക്കു ശേഷം രണ്ടുവരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

പതിവിനു വിപരീതമായി അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരേ ഭരണപക്ഷം ബഹളം വച്ചതാണ് പാര്‍ലമെന്റ് പൂര്‍ണമായി സ്തംഭിക്കുന്നതിനു കാരണമായത്.

നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്ക് ഇന്നു സഭയില്‍ സംസാരിക്കാന്‍ സാധിച്ചില്ല.

പ്രതിപക്ഷത്തെ സഭയില്‍ സംസാരിപ്പിക്കാത്ത ഭരണപക്ഷത്തിന്റെ നടപടിയെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രൂക്ഷമായി വിമര്‍ശിച്ചു.

പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന ഭരണപക്ഷത്തിനെതിരേ വെള്ളിയാഴ്ച രാഷ്ട്രപതിയെ നേരില്‍ കണ്ട് പരാതിപ്പെടാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു.

Top