ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വിട്ട മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. സിദ്ദിഖി നാളെ എന്‍സിപിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അവകാശപ്പെട്ടു. ഞായറാഴ്ച മറ്റ് പല നേതാക്കളും എന്‍സിപിയില്‍ ചേരുമെന്നും പവാര്‍.
”വസ്ത്രം മാറുന്നതുപോലെയാണ് ചിലര്‍ പാര്‍ട്ടി മാറുന്നത്. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ രാജി. പാര്‍ട്ടി ആശയങ്ങളില്‍ പെടാത്തവരെ കുറിച്ച് എന്ത് പറയാനാണ്? ഇന്ന് കോണ്‍ഗ്രസിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അദ്ദേഹം പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസില്‍ ആളുകള്‍ വന്നു പോയിക്കൊണ്ടിരിക്കും. ഞങ്ങളുടെ പാര്‍ട്ടി ഒരു ആശയമാണ്, ആ ആശയത്തിന് മരണമില്ല. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കും”- വര്‍ഷ പറഞ്ഞു.”ഫെബ്രുവരി 10ന് വൈകുന്നേരം ബാബ സിദ്ദിഖ് എന്‍സിപിയില്‍ ചേരും. ഫെബ്രുവരി 11 ന് കൂടുതല്‍ ചിലര്‍ പാര്‍ട്ടിയില്‍ അംഗമാകും”- ഉപമുഖ്യമന്ത്രി പറഞ്ഞു. അതേസമയം, രാജിക്ക് പിന്നാലെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ വര്‍ഷ ഏകനാഥ് ഗെയ്ക്വാദ് സിദ്ദിഖിനെതിരെ ആഞ്ഞടിച്ചു. സിദ്ദിഖിന്റെ രാജി കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നായിരുന്നു വര്‍ഷയുടെ പ്രതികരണം.
48 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബാബ സിദ്ദിഖി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പറയാന്‍ ഏറെയുണ്ടെങ്കിലും ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് ഉചിതമെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പ്രതികരണം.