ബംഗളുരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ നയിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഘടകമേ ആയിരുന്നില്ലെന്നും പ്രധാനമന്ത്രിയുടെ ശേഷി എന്താണെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ കണ്ടിട്ടുണ്ടെന്നും തന്റെ കണക്കുകൂട്ടല്‍ 2019 ല്‍ മഹാസഖ്യ സര്‍ക്കാരായിരിക്കും അധികാരം ഏറ്റെടുക്കുകയെന്നും മഹാസഖ്യത്തെ ജനങ്ങള്‍ അനുഗ്രഹിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അഞ്ച് സീറ്റില്‍ നാലിലും ജയിച്ച് വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷമായി ബിജെപി വിജയിച്ചു വന്നിരുന്ന ബല്ലാരിയില്‍ പോലും കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചു. കോണ്‍ഗ്രസിന്റെ വി.എസ്. ഉഗ്രപ്പയാണ് ബിജെപിയെ നിലംപരിശാക്കിയിരിക്കുന്നത്. 2.93 ലക്ഷം വോട്ടുകളുടെ ലീഡാണ് ഉഗ്രപ്പ നേടിയിരിക്കുന്നത്.