കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയമായില്ല; സ്‌ക്രീനിംഗ് കമ്മിറ്റി ഈ മാസം 15ന് വീണ്ടും ചേരും

Indian-National-Congress-Flag-1.jpg.image.784.410

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് നീളുന്നു. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല.

തുടര്‍ന്ന് സ്‌ക്രീനിംഗ് കമ്മിറ്റി ഈ മാസം 15ന് വീണ്ടും ചേരാന്‍ തീരുമാനിച്ചു. ഇതിനു ശേഷമാകും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയെന്ന്
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു

അതേസമയം, ആലപ്പുഴയില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും സിറ്റിംഗ് എംപിയുമായ കെ.സി വേണുഗോപാല്‍ മത്സരിക്കേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ധാരണയായെന്നാണ് സൂചനകള്‍.

Top