ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുവാന്‍ മാസങ്ങള്‍ മാത്രം നില നില്‍ക്കെ എന്‍ഡിഎ സഖ്യത്തിലെ പ്രധാനകക്ഷിയായ ടിഡിപി മുന്നണി വിടാന്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈയാഴ്ചയോടെ തന്നെ എന്‍ഡിഎ വിടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ടിഡിപിയുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് മുന്നണി വിടാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാരായ അശോക് ഗജപതിരാജുവും വൈ.എസ് ചൗധരിയും ശനിയാഴ്ച രാജിവെക്കുമെന്നും സൂചനയുണ്ട്. പാര്‍ട്ടി കേഡര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 95 ശതമാനം പേരും മുന്നണിവിടണം എന്ന അഭിപ്രായക്കാരായിരുന്നു.