തൃശൂര്‍: ലോക്‌സഭ തെരഞ്ഞടുപ്പില്‍ ഉണ്ടായ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് കെ മുരളീധരന്‍.
ഇക്കാര്യത്തില്‍ പിണറായി എ.കെ ആന്റണിയുടെ പാത പിന്തുടരണമെന്നും കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാന്‍ പിണറായി സ്വയം തീരുമാനിച്ചിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
അടുത്ത രണ്ട് വര്‍ഷം തെരഞ്ഞെടുപ്പുകളുടെ പരമ്പരയാണ്. കെപിസിസി പുന:സംഘടന അനിവാര്യമാണ്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ ജയിക്കും, മുരളീധരന്‍ വ്യക്തമാക്കി.