കോട്ടയം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ഒരു സീറ്റുകൂടി ചോദിച്ചെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്.
ഇടുക്കി, ചാലക്കുടി സീറ്റുകളില്‍ ഒന്ന് വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇതില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടി മത്സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, തന്റെ മകന്‍ തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.