ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് മികച്ച വിജയം നേടുക എന്നതാണ് പുതിയ നേതൃത്വം ലക്ഷ്യം വെയ്ക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും ഒറ്റക്കെട്ടായി അച്ചടക്കത്തോടെ പുതിയ നേതൃത്വം പ്രവര്‍ത്തിക്കുമെന്നും വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ ചുമതല വിഭജനം പിന്നീടായിരിക്കും തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.
മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിട്ടുവിഴ്ചയുണ്ടാകരുതെന്നും എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തുടങ്ങിയവരാണ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.