ഇടതു പക്ഷത്തിന് കേരളത്തില്‍ അധികാരത്തില്‍ തുടരാന്‍ അവകാശമില്ല: രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായെന്ന് ചെന്നിത്തല പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും ചെന്നിത്തല വാഗ്ദാനം നല്‍കി. യുഡിഎഫിന്റെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നതായും അവര്‍ നല്‍കിയ വിജയമാണിതെന്നും ചെന്നിത്തല പറഞ്ഞു.

കനത്ത പരാജയം ഏറ്റുവാങ്ങിയ ഇടതു പക്ഷത്തിന് കേരളത്തില്‍ അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. ഇടതുപക്ഷം ജനമനസുകളില്‍ നിന്ന് തൂത്തെറിയപ്പെട്ടു, ചെന്നിത്തല വ്യക്തമാക്കി.

കേന്ദ്രത്തിലെ മോദി ഭരണവും കേരളത്തിലെ പിണറായി ഭരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടു കൂട്ടരും മതന്യൂനപക്ഷ- പിന്നോക്ക വിഭാഗങ്ങളെ പീഡിപ്പിക്കുന്നതില്‍ പരസ്പരം മത്സരിക്കുകയായിരുന്നു, ചെന്നിത്തല കുറ്റപ്പെടുത്തി.

Top