മോദി 26 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന

ന്യൂഡല്‍ഹി : പതിനേഴാം ലോക്സഭയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ചില ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ ഏകദേശ രൂപം തെളിയുമ്പോള്‍ ലീഡ് നിലയില്‍ എന്‍ഡിഎ കേവല ഭുരിപക്ഷം കടന്നിരിക്കുകയാണ്.

സൂചനകള്‍ ലഭ്യമായ മണ്ഡലങ്ങളുടെ എണ്ണം 450 പിന്നിടുമ്പോള്‍ 380 സീറ്റുകളില്‍ എന്‍ഡിഎ ലീഡു ചെയ്യുകയാണ്. 86 സീറ്റുകളില്‍ യുപിഎയും 108 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും മുന്നേറുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Top