സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ സാധ്യതയെന്ന് വിവരം; ട്രെയിനുകളില്‍ പരിശോധന കര്‍ശനമാക്കി

train

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്‌ഫോടക വസ്തുക്കളും മദ്യവും കടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന കര്‍ശനമാക്കി.

തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളിലും പരിശോധന ആരംഭിച്ചു. ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകളെ കൂടാതെ അമൃത, മാവേലി, മലബാര്‍, ഏറനാട്, എഗ്മോര്‍, മംഗളുരു, പരശുറാം തുടങ്ങിയ എക്‌സ്പ്രസ് ട്രെയിനുകളിലും കോയമ്പത്തൂര്‍-മംഗളൂരു ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങി ഷൊര്‍ണൂര്‍-മംഗളൂരു റൂട്ടിലോടുന്ന മുഴുവന്‍ പാസഞ്ചറുകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. രാത്രിയും പകലും പ്രത്യേക സ്‌ക്വാഡുകളാണ് മഫ്ടിയിലും സംഘമായും പരിശോധന നടത്തുന്നത്.

Top