കോട്ടയം: ലോകസഭ തെരഞ്ഞെടുപ്പില്‍ മാവേലിക്കര , ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ. എ. ഉണ്ണികൃഷ്ണന്‍ ആണ് ചാലക്കുടിയിലെ സ്ഥാനാര്‍ഥി. കെപിഎംഎസ് നേതാവ് ബൈജു കലാശാല മാവേലിക്കരയില്‍ മത്സരിക്കും. കോട്ടയം , ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ടുദിവസത്തിനുശേഷം നടത്തുമെന്ന് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
ഇടുക്കി സീറ്റിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് സൂചന. കോട്ടയത്ത് തുഷാര്‍ തന്നെ മത്സരിക്കും എന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്. ഇടുക്കിയുടെ കാര്യത്തില്‍ കൂടി വ്യക്തത വന്നതിനുശേഷം രണ്ട് സീറ്റുകളിലും ഒന്നിച്ച് പ്രഖ്യാപനം നടത്താന്‍ വേണ്ടി മാറ്റിവെക്കുകയായിരുന്നു.