പന്തളം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വ്യക്തമാക്കി പന്തളം കൊട്ടാര നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ്മ രംഗത്ത്.
ശബരിമല സ്ത്രീപ്രവേശനം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയെങ്കില്‍ ഒപ്പം നിന്നേനെയെന്നും പ്രചാരണത്തിന് ഇറങ്ങുകയും ചെയ്‌തേനെയെന്നും എന്നാല്‍ അതുണ്ടായില്ലെന്നും ശശികുമാര്‍ വര്‍മ പറഞ്ഞു.
‘ഇവിടത്തെ ഭക്തജനങ്ങള്‍ നിയമപരമായ ഒരു നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഉണ്ടായില്ല. അങ്ങനെ എന്തെങ്കിലും ചെയ്‌തെങ്കില്‍ നിങ്ങള്‍ ചോദിക്കുന്ന എന്ത് പിന്തുണയും തന്നേനെ. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു കാര്യം ആലോചിക്കാന്‍ സാധിക്കില്ല,’, എന്ന് ശശികുമാര്‍ വര്‍മ വ്യക്തമാക്കി.