ലക്‌നൗ: തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ട് സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് ബിജെപിയെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
സൈനിക സ്‌കൂളില്‍ പഠിച്ചതിനാലാകാം താനും തന്റെ പാര്‍ട്ടിയും ഒരിക്കലും പ്രചരണത്തിനായി സൈന്യത്തെ ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വെറുപ്പ് പടര്‍ത്തുന്ന പാര്‍ട്ടിയെന്നാണ് ബിജെപി അറിയപ്പെടുന്നത് തന്നെ. ബിജെപിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ദരിദ്രരുടെയും കര്‍ഷകരുടെയും മക്കളാണ് അതിര്‍ത്തി കാക്കുന്നത്. ബിജെപി നേതാക്കള്‍ ഇത് വോട്ടാക്കി മാറ്റാമോയെന്ന് മാത്രമാണ് നോക്കുന്നത്, അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പായി ഉത്തര്‍പ്രദേശ് പൊലീസ് മേധാവിയെ നീക്കണമെന്ന ആവശ്യവും അഖിലേഷ് യാദവ് മുന്നോട്ട് വെച്ചു.