ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ദേശീയ കണ്വെന്ഷന് ഇന്ന് ആരംഭം. ഭാരത് മണ്ഡപത്തില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ ദേശീയ, സംസ്ഥാന റാങ്കിലുള്ള ഭാരവാഹികള്‍ പങ്കെടുക്കും. രാവിലെ 9.30 ന് യോഗം ആരംഭിക്കും. ബിജെപിയുടെ 11,000 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ഫെബ്രുവരി 18-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമാപന പ്രസംഗത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.
ജനറല്‍ സെക്രട്ടറിമാര്‍, സെല്ലുകളുടെ കണ്‍വീനര്‍മാര്‍, എല്ലാ മോര്‍ച്ചകളുടെയും പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, നഗര്‍ പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവരെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കും.
ദേശീയ എക്സിക്യൂട്ടീവ്, ദേശീയ കൗണ്‍സില്‍ ഭാരവാഹികള്‍, രാജ്യത്തുടനീളമുള്ള ജില്ലാ പ്രസിഡന്റുമാര്‍, ജില്ലാ ഭാരവാഹികള്‍, ലോക്സഭാ ഭാരവാഹികള്‍, ക്ലസ്റ്റര്‍ ഭാരവാഹികള്‍, ലോക്സഭാ കണ്‍വീനര്‍മാര്‍, ലോക്സഭാ വിപുലീകരണ പ്രവര്‍ത്തകര്‍, അച്ചടക്ക സമിതി, ധനകാര്യ സമിതി, സംസ്ഥാനങ്ങളുടെ മുഖ്യ വക്താക്കള്‍, മീഡിയ സെല്‍ കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെയെല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. യോഗത്തില്‍ രണ്ട് പ്രമേയങ്ങള്‍ പാസാക്കുമെന്നാണ് ലഭിക്കുന്ന വിവരം.