ഏത് മുഖം മുന്‍ നിര്‍ത്തും ? യു.ഡി.എഫിന് ലോക്‌സഭ തെരഞ്ഞെടുപ്പ് അഗ്‌നി പരീക്ഷണം

oommen chandy-antony-chennithala

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിനെ നയിക്കുന്നത് ആര് ? യു.ഡി.എഫ് പ്രവര്‍ത്തകര്‍ തന്നെ ഇക്കാര്യത്തില്‍ വലിയ ആശയ കുഴപ്പത്തിലാണ്. അവരുടെ ക്രൗഡ് പുള്ളറായ ഉമ്മന്‍ ചാണ്ടിക്ക് സോളാര്‍ വിവാദത്തെ തുടര്‍ന്ന് പഴയ സ്വീകാര്യത ഇപ്പോള്‍ പൊതു സമൂഹത്തിനിടയിലില്ല. മാത്രമല്ല ആന്ധ്രയുടെ ചുമതല നല്‍കി കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് അദ്ദേഹത്തെ സംസ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തു.

മറ്റൊരു ക്രൗഡ് പുള്ളറായ എ.കെ. ആന്റണിക്കാകട്ടെ ഒരു തെരെഞ്ഞെടുപ്പിനെ ഒറ്റക്ക് നയിക്കാനുള്ള ശേഷിയും ഇപ്പോള്‍ ഇല്ല. പിന്നെ ഉള്ളത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഇദ്ദേഹം പ്രചരണം നയിച്ചാല്‍ ഉള്ള വോട്ടും പോകുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ്സിന് രാജ്യസഭ സീറ്റ് നല്‍കിയതിലെ പ്രതികാരം കോട്ടയം സീറ്റില്‍ കാണിച്ചു തരുമെന്ന ഭീഷണി കോട്ടയത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇതിനകം തന്നെ ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിന് അനുസരിച്ച് നിന്ന വി.എം സുധീരനാകട്ടെ നേതൃത്വത്തിന്റ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫില്‍ നിന്നും രാജിവച്ചു കഴിഞ്ഞു. ഇനിയും ഹൈക്കമാന്റ് കണ്ണു തുറന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ രാജി വയ്ക്കാനുള്ള ആലോചനയിലാണ് അദ്ദേഹം.

09a7bb64-fb93-4725-b72c-3e375c8dd8b5

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് എം.എം ഹസ്സനെ നിര്‍ത്തി മുന്നോട്ട് പോകുന്ന ഓരോ നിമിഷവും പാര്‍ട്ടിയുടെ കഥ സംസ്ഥാനത്ത് കഴിഞ്ഞ് കൊണ്ടിരിക്കുകയാണെന്ന പ്രവര്‍ത്തകരുടെ മുന്നറിയിപ്പ് തന്നെ കോണ്‍ഗ്രസ്സ് നേരിടുന്ന വലിയ പ്രതിസന്ധി തുറന്നു കാട്ടുന്നതാണ്. പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് ഹൈക്കമാന്റ് പരിഗണനയില്‍. ഇതില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത് കെ.സുധാകരന്‍ അദ്ധ്യക്ഷ സ്ഥാനത്ത് വരണമെന്നതാണ്. എന്നാല്‍ ആരെ അദ്ധ്യക്ഷ സ്ഥാനത്ത് പ്രതിഷ്ഠിച്ചാലും അത് വീണ്ടും പൊട്ടിതെറിയില്‍ കലാശിക്കുമോ എന്ന ഭയം ഹൈക്കമാന്റിനുണ്ട്.അതു കൊണ്ട് തന്നെയാണ് നിയമനം നീളുന്നതും. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും രമേശ് ചെന്നിത്തലയെ മാറ്റണമെന്ന ആവശ്യവും ഇതിനകം തന്നെ ശക്തമായിട്ടുണ്ട്.

90 പിന്നിട്ട വി.എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നടത്തിയ ഇടപെടലിന്റെ ഒരു ശതമാനം പോലും ‘കൃത്യമായ’ ഇടപെടല്‍ നടത്താനോ ജനകീയ പിന്തുണ ആര്‍ജിക്കാനോ ചെന്നിത്തലക്ക് കഴിഞ്ഞിട്ടില്ലന്നത് യു.ഡി.എഫ് നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്. കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും ഒരുമിച്ച് മാറി പുതു ടീം വന്നാല്‍ മാത്രമേ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അല്‍പമെങ്കിലും പ്രതീക്ഷക്ക് വകയുള്ളൂവെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഇപ്പോള്‍ ശ്രീധരന്‍ പിള്ള ബി.ജെ.പി അദ്ധ്യക്ഷനായ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ ‘റോള്‍’ അദ്ദേഹം ഏറ്റെടുത്ത് നിയമസഭക്ക് പുറത്ത് ഓളമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന ആശങ്കയും യു.ഡി.എഫ് നേതൃത്വത്തിനുണ്ട്.

rahul

തിരുവനന്തപുരം സീറ്റ് ഏത് വിധേയനേയും പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ നീക്കം. ഇതിനായി സര്‍വ്വ സന്നാഹങ്ങളും ഒരുക്കി ഇപ്പോള്‍ തന്നെ സംഘ പരിവാര്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. നിലവില്‍ സിറ്റിംങ് എം.പിയായ ശശി തരൂര്‍ തന്നെയാകും വീണ്ടും കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ ഇവിടെ ജനവിധി തേടുക. ഇടതു പക്ഷത്ത് സി.പി.ഐ മത്സരിച്ചു വരുന്ന ഈ മണ്ഡലത്തില്‍ അട്ടിമറി വിജയത്തിന് പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന നിര്‍ദ്ദേശം സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിന് സി.പി.ഐ വഴങ്ങിയില്ലെങ്കില്‍ ബി.ജെ.പിയെ സംബന്ധിച്ച് പ്രതീക്ഷ ഇരട്ടിക്കും.

20 ലോക്‌സഭ സീറ്റില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം, പൊന്നാനി,കോഴിക്കോട്, വയനാട് എന്നീ 12 സീറ്റുകളാണ് യു.ഡി.എഫിന്റെ കൈവശം ഉള്ളത്. ഇടതുപക്ഷത്തിന് ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി, തൃശൂര്‍, പാലക്കാട്, ആലത്തൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളടക്കം 8 എണ്ണമാണ് കൈവശം ഉള്ളത്. ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയം ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. 20ല്‍ 15 എണ്ണം ഇത്തവണ ഉറപ്പായും നേടുമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം. ബി.ജെ.പിയാകട്ടെ പരമാവധി വോട്ടുകള്‍ സമാഹരിക്കാനും ചുരുങ്ങിയത് രണ്ട് സീറ്റെങ്കിലും നേടാനുമാണ് ശ്രമിക്കുന്നത്.

Top