ന്യൂഡല്‍ഹി: സീറ്റുകള്‍ പരിമിതമായതു കൊണ്ടാണ് കേരളത്തില്‍ ലോക്‌സഭയിലേക്ക് വനിതാ പ്രാതിനിധ്യം പരിഗണിക്കാന്‍ സാധിക്കാതെ പോയതെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. സിപിഐ സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചത് കേരളത്തില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരളത്തിലെ നാല് ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക സിപിഐ പുറത്ത് വിട്ടത്. തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരന്‍ എംഎല്‍എ, തൃശ്ശൂരില്‍ രാജാജി മാത്യു തോമസ്, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍, വയനാട്ടില്‍ പിപി സുനീര്‍ എന്നിവര്‍ മത്സരിക്കുമെന്നാണ് ധാരണയുള്ളത്.