തിരുവനന്തപുരം: ഗോവയില്‍ ബിജെപി വിശ്വാസ വോട്ട് നേടി. ബിജെപി സര്‍ക്കാരിന് ഇരുപത് എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. പ്രമോദ് സാവന്ത് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചിരിക്കുകയാണ്.
മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പ്രമോദ് സാവന്തും 12 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.
ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെയും മാഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെയും നേതാക്കള്‍ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കിയാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചത്.