കോട്ടയം: തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി നിഷ ജോസ് കെ മാണി. പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര് ഏറെയുണ്ടെന്നാണ് നിഷ പറഞ്ഞത്.
താന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ പ്രവര്‍ത്തന മേഖല സാമൂഹ്യ സേവനമാണെന്നും നിഷ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അണികള്‍ക്കൊപ്പമുണ്ടാകും. ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും പിന്തുണയുണ്ടാകുമെന്ന് ഉറപ്പ് തന്നെയാണ്. എന്നാല്‍, രാഷ്ട്രീയ രംഗത്തേയ്ക്ക് ഇല്ല. ആരാകും സ്ഥാനാര്‍ത്ഥിയെന്നതെല്ലാം തീരുമാനിക്കുന്നതിന് പാര്‍ട്ടി നേതൃത്വമുണ്ട്, നിഷ വ്യക്തമാക്കി.