തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഷയം സംബന്ധിച്ച് കേരളകോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ബദല്‍ നിര്‍ദേശങ്ങളുമായി പി.ജെ.ജോസഫ്. കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറണമെന്നതടക്കമുള്ള മൂന്ന് നിര്‍ദേശങ്ങളാണ് പി.ജെ.ജോസഫ് ഉന്നയിച്ചിരിക്കുന്നത്.
കോട്ടയം സീറ്റ് കോണ്‍ഗ്രസിന് നല്‍കി കൊണ്ട് ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുക എന്നതാണ് ആദ്യത്തെ നിര്‍ദേശം. എന്നാല്‍ കോട്ടയത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാണി ഇതിന് വഴങ്ങില്ല. കോണ്‍ഗ്രസിന് ഇക്കാര്യം ആവശ്യപ്പെടാനും ബുദ്ധിമുട്ടുണ്ട്.
എന്നാല്‍ ഉമ്മന്‍ ചാണ്ടി മത്സരിച്ചാല്‍ മാണി സീറ്റ് വിട്ട് തരുമെന്നാണ് ജോസഫ് പറയുന്നത്. അങ്ങനെ വന്നാല്‍ ഇടുക്കിയില്‍ തനിക്കും മാണിക്കും ഒരുപോലെ സ്വീകാര്യനായ ഒരാളെ മത്സരിപ്പിക്കാന്‍ സാധിക്കുമെന്നും ജോസഫ് വ്യക്തമാക്കുന്നു. കേരള കോണ്‍ഗ്രസില്‍ നിന്ന് തന്നെ അനുകൂലിക്കുന്നവര്‍ വിട്ട് പോയാല്‍ അതിന് പിന്തുണ നല്‍കുക. തുടങ്ങിയ കാര്യങ്ങളും ജോസഫ് മുന്നോട്ട് വെച്ചു.
അതേസമയം പിളര്‍ന്നാലും ഇല്ലെങ്കിലും യുഡിഎഫില്‍ നിന്ന് വിട്ട് പോകില്ലെന്നാണ് ജോസഫ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.