തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.
ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് വ്യക്തമാക്കി കായികതാരം ഐ.എം വിജയന്‍ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും രാഷ്ട്രീയക്കാരനാകാന്‍ താത്പര്യമില്ലെന്നും എല്ലാ രാഷ്ട്രീയ നേതാക്കളുമായി തനിയ്ക്ക് നല്ല ബന്ധമുണ്ടെന്നും അതിനാല്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി അറിയപ്പെടാന്‍ ആഗ്രഹമില്ലെന്നും ഫുട്‌ബോളും ജോലിയും സിനിമയുമൊക്കെയായി മുന്നോട്ടു പോകാനാണ് താത്പര്യപ്പെടുന്നതെന്നും ഐ.എം വിജയന്‍ വ്യക്തമാക്കിയിരുന്നു.