തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലേയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണയായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഉമ്മന്‍ ചാണ്ടിയ്ക്ക് ഏത് സീറ്റും നല്കാന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളം തൂത്തുവാരുമെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് പറഞ്ഞത്. കേരളത്തില്‍ നേട്ടം കൈവരിക്കാമെന്ന് എല്‍ഡിഎഫ് സ്വപ്നം കാണേണ്ടെന്നും ഉമ്മന്‍ ചാണ്ടി ലോക്സഭയിലേക്ക് മത്സരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും എന്നാല്‍ മത്സരിക്കുമോ എന്ന് ഉമ്മന്‍ ചാണ്ടിയോട് തന്നെ ചോദിക്കണമെന്നും മുരളീധരന് വ്യക്തമാക്കിയിട്ടുണ്ട്.