തിരുവനന്തപുരം: ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. എട്ട് പേരെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നാല് ബിജെപി പ്രവര്‍ത്തകരെയും നാല് സിപിഎം പ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്ത്. ഇവരെ ജാമ്യത്തില്‍ വിട്ടു.
സി പി എം. പ്രാദേശിക നേതാക്കളായ പള്ളിക്കല്‍ മുക്കം യാസ്മിനവീട്ടില്‍ സജീബ് ഹാഷിം (50), മടവൂര്‍ പുലിയൂര്‍ക്കോണം അടുക്കോട്ടുകോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ജഹാംഗീര്‍ (39), പള്ളിക്കല്‍ വാറുവിളാകംവീട്ടില്‍ യാസര്‍ എം ബഷീര്‍ (39), പള്ളിക്കല്‍ എല്‍ പി എസിന് സമീപം പുളിമൂട്ടില്‍വീട്ടില്‍ മുഹമ്മദ് മര്‍ഫി (40), ബി ജെ പി പ്രവര്‍ത്തകരായ പള്ളിക്കല്‍ മൂതല പനവിളവീട്ടില്‍ വിശ്വനാഥന്‍ (53), മൂതല മൂലഭാഗം അനിത വിലാസത്തില്‍ അനില്‍ കുമാര്‍ (43), മൂതല പൊയ്കവിള പുത്തന്‍വീട്ടില്‍ ജയന്‍ (36), തെങ്ങുവിളവീട്ടില്‍ വിജയന്‍ (48) എന്നിവരെയാണ് പള്ളിക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്.