പൊന്നാനിയില്‍ പി.വി അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പിവി അന്‍വര്‍ എംഎല്‍എ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരിയും കളക്ടറുമായ അമിത് മീണക്ക് മുമ്പാകെയാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു പത്രികാ സമര്‍പ്പണം.

എല്‍ഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് അന്‍വര്‍ കളക്ടറേറ്റില്‍ എത്തിയത്. കെ.പി ജൈസലിന്റെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികളാണ് സ്ഥാനാര്‍ത്ഥിക്ക് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം കെട്ടിവെക്കാനുള്ള തുക നല്‍കിയത്.

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, മുതിര്‍ന്ന സിപിഐഎം നേതാവ് പാലോളി മുഹമ്മദ്കുട്ടി, അജിത് കൊളാടി, പി നന്ദകുമാര്‍, പി പി വാസുദേവന്‍, ഇ എന്‍ മോഹന്‍ദാസ്, മാത്യു സെബാസ്റ്റ്യന്‍, മുഹമ്മദ് ഷാ, സബാഹ് പുല്‍പറ്റ, അബ്ദുഹാജി, ശിവശങ്കരന്‍, വി അബ്ദു റഹ്മാന്‍ എംഎല്‍എ, തുടങ്ങിയ നേതാക്കളും അന്‍വറിനൊപ്പമുണ്ടായിരുന്നു.

Top