ലോകസഭാ തെരഞ്ഞെടുപ്പ്; ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവാക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. ജീവനക്കാരുടെ നടപടി പ്രതിസന്ധിയുണ്ടാക്കുന്നു. പട്ടിക പുതുക്കലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും താളം തെറ്റുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം. ബി.എല്‍.ഒ നിയമനത്തിനായി വിവരം നല്‍കാന്‍ വകുപ്പുകള്‍ മടികാട്ടുന്നു. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയും ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടിയും സ്വീകരിക്കും.

ലോകസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. തെരഞ്ഞെടുപ്പ് പ്രകിയയില്‍ നിയമിക്കപ്പെടുന്നവര്‍ ഇതിനോട് സഹകരിക്കുന്നില്ല. ഇതു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നു.

സംസ്ഥാനത്ത് പട്ടിക പുതുക്കലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും താളം തെറ്റുകയാണ്. ബി.എല്‍.ഒ നിയമത്തിനായി വിവരം നല്‍കാന്‍ വകുപ്പുകള്‍ മടികാണിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനത്തിനായി ജീവനക്കാരെ വിട്ടുനല്‍കേണ്ടത് സംസ്ഥാനത്തിന്റെ ബാധ്യതയാണ്. ഈ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും അച്ചടക്കത്തിലുമാണ് പ്രവര്‍ത്തിക്കേണ്ടത്.

അതിനാല്‍ ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ജീവനക്കാരുടെ സേവനം വകുപ്പുകള്‍ ലഭ്യമാക്കണം. ജീവനക്കാര്‍ വിട്ടുനിന്നാല്‍ നടപടിയുണ്ടാകും. ബി.എല്‍.ഒ ഡ്യൂട്ടി ചെയ്യാന്‍ വിമുഖത കാണിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം ജീവനക്കാര്‍ക്കെതിരെ ജില്ലാ കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുത്ത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കാനാണ് നിര്‍ദ്ദേശം.

Top