ആലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തിട്ടും പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടില്ലെന്ന് പരിഹസിച്ച് ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എഎം ആരിഫ്.
തോല്‍ക്കുമെന്ന ഭയം ഉള്ളതു കൊണ്ടാണ് മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ മല്സരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ പിന്മാറിയതിനാല് ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്ന കടമ്പ കോണ്‍ഗ്രസിനുണ്ട്.
അതേസമയം, കേരളകോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തര്‍ക്കം മറ്റ് സീറ്റുകളിലെ ജയസാധ്യതയെ ബാധിക്കുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. മൃദൃ സമീപനം വേണ്ടെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കുകയും ചെയ്തിരുന്നു.