ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ബില്‍ നിയമമാകുന്നതോടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിമാസ വേതനം ഒരു ലക്ഷത്തില്‍നിന്ന് 2.8 ലക്ഷം രൂപയായി ഉയരും.

സുപ്രീംകോടതി ജഡ്ജിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും വേതനം 90,000ത്തില്‍നിന്ന് 2.5 ലക്ഷമാകും. ഹൈക്കോടതി ജഡ്ജിമാരുടേത് 80,000ത്തില്‍നിന്ന് 2.25 ലക്ഷം രൂപയാകും.

ബില്‍ നിയമമാകാന്‍ രാജ്യസഭയിലും പാസാക്കേണ്ടതുണ്ട്. ജനുവരി ഒന്ന് മുന്‍കാല പ്രാബല്യം കണക്കാക്കിയാണ് പുതുക്കിയ വേതനം ലഭിക്കുക.

Top