ന്യൂഡല്‍ഹി: പോക്‌സോ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതാണ് ബില്‍. ബില്ല് നേരത്തെ രാജ്യസഭ പാസാക്കിയിരുന്നു. ഈ ബില്‍ രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ നിയമമാകും.
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടുകൂടി ചുരുങ്ങിയത് 20 വര്‍ഷം വരെ തടവ് മുതല്‍ ആജീവനാന്ത തടവോ വധശിക്ഷയോ ലഭിക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ലൈംഗിക വളര്‍ച്ചയ്ക്കായി ഹോര്‍മോണും മറ്റും കുത്തിവെയ്ക്കുന്നതും ക്രൂരമായ പീഡനത്തിന്റെ പരിധിയില്‍ വരും. കുട്ടികള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.
കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ഏഴ് വര്‍ഷത്തില്‍ കുറയാതെ തടവും പിഴയുമാണ് ശിക്ഷ. പീഡനത്തിനിരയാകുന്നത് ആണ്‍ കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വ്യത്യാസമില്ലാതെയാണ് ശിക്ഷാ വ്യവസ്ഥകള്‍. കുട്ടികള്‍ക്ക് എതിരെയുള്ള കുറ്റ കൃത്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പോക്സോ നിയമ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്.