ന്യൂഡല്‍ഹി: റഫാല്‍ വിഷയം സംബന്ധിച്ച് പാര്‍ലമെന്റ് പ്രക്ഷുബ്ധമായി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും തടസപ്പെട്ടു.
റഫാല്‍ യുദ്ധവിമാന കരാര്‍ സംബന്ധിച്ച വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ആനന്ദ് ശര്‍മ നോട്ടീസ് നല്‍കി.
റഫാല്‍ കേസ് ഗൗരവമുള്ള വിഷയമാണെന്നും ഇതിലൂടെ ഖജനാവിന് വലിയ നഷ്ടമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. ഇതിനു പിന്നാലെയായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് വരെ നിര്‍ത്തി വെച്ചു.