പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടികയിൽ വിശദീകരണവുമായി ലോക്‌സഭാ സ്പീക്കര്‍

ഡല്‍ഹി: പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടികയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിക്കപ്പെട്ടിട്ടില്ലെന്നും സഭാ റെക്കോര്‍ഡുകളില്‍ മുന്‍കാലങ്ങളില്‍ രേഖപ്പെടുത്താത്ത ചില വാക്കുകളുടെ പുതിയ സമാഹാരം പുറത്തിറക്കിയതാണെന്ന് സ്പീക്കര്‍ പറഞ്ഞു.

പാര്‍ലമെന്റ് രീതികളെ കുറിച്ച് അറിയാത്ത ആളുകളാണ് അഭിപ്രായം പറയുന്നത്. നിയമനിര്‍മാണ സഭകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രമാണ്. അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്; ആ അവകാശം ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയില്ല, പക്ഷേ പാര്‍ലമെന്റിന്റെ മര്യാദ അനുസരിച്ച് ആയിരിക്കണമെന്നും ഓം ബിര്‍ള പറഞ്ഞു.

‘സന്ദര്‍ഭവും അംഗങ്ങള്‍ ഉന്നയിച്ച എതിര്‍പ്പും കണക്കിലെടുത്താണ് വാക്കുകള്‍ ഒഴിവാക്കാനുള്ള തീരുമാനം. പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും അംഗങ്ങള്‍ പറയുകയും ഉപയോഗിക്കുകയും ചെയ്ത വാക്കുകളാണ് ഒഴിവാക്കിയത്. പ്രതിപക്ഷം മാത്രം ഉപയോഗിക്കുന്നവയല്ല അത്. ഓം ബിര്‍ള കൂട്ടിച്ചേർത്തു.

Top