ഡൽഹി: ലോക്‌സഭയിൽ മാസ്‌ക് ധരിക്കാൻ അംഗങ്ങൾക്ക് സ്പീക്കർ ഓം ബിർലയുടെ നിർദേശം. കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ നടപടി. കോവിഡ് ബോധവത്കരണ പരിപാടികളിൽ അംഗങ്ങൾ സജീവമാവാനും സ്പീക്കർ അഭ്യർഥിച്ചു.
മാസ്‌ക് ധരിച്ചാണ് സ്പീക്കർ ഇന്നു സഭയിൽ എത്തിയത്. പല രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാവുകയാണെന്ന് സ്പീക്കർ പറഞ്ഞു.
പുതിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ഓം ബിർല പറഞ്ഞു. അംഗങ്ങൾക്ക് സഭാകവാടത്തിൽ മാസ്‌കുകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാവരും അതു ധരിക്കണം. കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ഏവരും ശ്രദ്ധിക്കണമെന്നും സ്പീക്കർ നിർദേശിച്ചു. രാജ്യസഭയിൽ അധ്യക്ഷൻ ജഗദീപ് ധൻകറും സമാനമായ നിർദേശം നൽകി.