ന്യൂഡല്‍ഹി : പിഎന്‍ബി തട്ടിപ്പ്, ആന്ധ്രയ്ക്ക് പ്രത്യേകപദവി എന്നിവയെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്ത തുടര്‍ന്ന് ലോക്‌സഭ ഇന്നും നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ പിരിഞ്ഞു. ബാനറുുകളും പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ സഭ ആദ്യം 12 മണിവവരെ നിര്‍ത്തിവെച്ചു.
സഭ വീണ്ടും സമ്മേളിച്ചെങ്കിലും ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് പിരിഞ്ഞു. തുടര്‍ച്ചയായ നാലാം ദിവസമാണ് ലോക്‌സഭ പിരിയുന്നത്. അതേസമയം രാജ്യസഭയില്‍ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക ചര്‍ച്ചയക്ക് ശേഷം ചോദ്യോത്തരവേളയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്കിറങ്ങി. ഇതോടെ സഭ 2 മണിവരെ നിര്‍ത്തിവെച്ചു.