ലോകായുക്ത ഭേദഗതി, നിയമോപദേശം അനുസരിച്ചുള്ള സാധാരണ നടപടി; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകായുക്ത നിയമത്തില്‍ മാറ്റം ആവശ്യമാണെന്ന നിയമോപദേശം കിട്ടിയെന്നും അനുസരിച്ചുള്ള സാധാരണ നടപടി മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐയുടെ എതിര്‍പ്പില്‍ അവരുമായി ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് നടപ്പാക്കുന്നത് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ ആര്‍ എസ് ശശികുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിയ്ക്ക് എതിരെ ലോകായുക്തയില്‍ പരാതി നല്‍കിയ വ്യക്തയാണ് ഹര്‍ജിക്കാര

Top