കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിക്ക് കൈമാറി

pinarayi-jaleel

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ജലീലിനെ പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയത്. ജലീലിന്റെ ബന്ധു കെടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നുമുളള കണ്ടെത്തലാണ് ലോകായുക്ത നടത്തിയത്.

സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ തല്‍സ്ഥാനത്തു നിന്ന് മുഖ്യമന്ത്രി നീക്കണമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭാഗം പരിഗണിക്കാതെയും വസ്തുതകള്‍ പൂര്‍ണ്ണമായി അപഗ്രഥിക്കാതെയും ലോകായുക്ത ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

 

 

Top