ലോകായുക്ത ഓര്‍ഡിനന്‍സ്: ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കി വിഡി സതീശന്‍

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന്റെ വാദ മുഖങ്ങള്‍ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കി.

ഭേദഗതി ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 27ന് യു.ഡി.എഫ് പ്രതിനിധി സംഘം നല്‍കിയ കത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.

ക്വോ വാറന്റോയില്‍ സര്‍ക്കാര്‍ വാദത്തെ എതിര്‍ത്താണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. സുപ്രിംകോടതി വിധി രാജ്യത്തെ അല്ലാ കോടതികള്‍ക്കും ബാധകമാണെന്നും കത്തില്‍ പറയുന്നു. സത്യപ്രതിജ്ഞാ ലംഘനത്തിനെതിരെയുള്ള നടപടി ലോകായുക്തയുടെ പരിധിയില്‍ അല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

Top