ബംഗളൂരു : കര്‍ണാടകയിലെ ലോകായുക്ത ചീഫ് ജസ്റ്റിസ് പി വിശ്വനാഥ ഷെട്ടിയെ ബംഗളൂരുവിലെ ലോകായുക്ത ഓഫീസില്‍ കയറി കുത്തിപരുക്കേല്‍പ്പിച്ചു. നിരവധി തവണ കുത്തേറ്റ ജഡ്ജി ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തുംകുരു സ്വദേശി തേജസ് ശര്‍മയെ പൊലീസ് പിടികൂടി.