പാലക്കാട്: കേരളത്തിലേക്ക് മടങ്ങി വരുമെന്ന് ഉറപ്പു നല്കി സംവിധായകന് ലോകേഷ് കനകരാജ്. ചെറിയൊരു പരിക്ക് പറ്റിയെന്നും എല്ലാവരെയും കാണാനായതില്‍ സന്തോഷമുണ്ടെന്നും ലോകേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്ന് രാവിലെ 10.30 ന് പാലക്കാട് അരോമ തിയേറ്ററിലും 12.15ന് തൃശ്ശൂര്‍ രാഗം തിയേറ്ററിലും എത്തുന്ന ലോകേഷ് വൈകീട്ട് 5 മണിക്ക് എറണാകുളം കവിത തിയേറ്ററിലും ആരാധകരെ കാണുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ തടിച്ചു കൂടിയ ആള്‍ക്കൂട്ടത്തില്‍പ്പെട്ട് അദ്ദേഹത്തിന് പരിക്ക് പറ്റി. പിന്നാലെ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
‘നിങ്ങളുടെ സ്നേഹത്തിന് കേരളത്തോട് നന്ദി.. നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരിക്ക് പറ്റി. അതുകൊണ്ട് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. കേരളത്തിലെ നിങ്ങള്‍ എല്ലാവരെയും കാണാന്‍ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. അതുവരെ അതേ സ്നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരൂ’, എന്നാണ് ലോകേഷ് കനകരാജ് കുറിച്ചത്.
Thank you Kerala for your love.. Overwhelmed, happy and grateful to see you all in Palakkad. ❤️
Due to a small injury in the crowd, I couldn’t make it to the other two venues and the press meeting. I would certainly come back to meet you all in Kerala again soon. Till then… pic.twitter.com/JGrrJ6D1r3
— Lokesh Kanagaraj (@Dir_Lokesh) October 24, 2023