ലോകേഷ് കനകരാജിന്റെ നിര്‍മാണ കമ്പനിയായ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രമായ ‘ഫൈറ്റ് ക്ലബിന്റെ’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ‘ഉറിയടി’ ഫെയിം വിജയ് കുമാര്‍ നായകനാവുന്ന ചിത്രം ഡിസംബര്‍ 16 നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിജയ് കുമാറിന്റെ അസോസിയേറ്റ് ആയിരുന്ന അബ്ബാസ് എ റഹ്‌മത്ത് ആണ് ‘ഫൈറ്റ് ക്ലബ്’ സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം. കഴിഞ്ഞ ദിവസമായിരുന്നു ലോകേഷ് തന്റെ പുതിയ പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിച്ചത്.
2014 ചിത്രത്തിന്റെ തിരക്കഥ ആരംഭിച്ചിരുന്നതായി സംവിധായകന്‍ അബ്ബാസ് പറഞ്ഞു. പുതുതലമുറയുടെ ജീവിതത്തെ കുറിച്ചാണ് ചിത്രമെന്നും അബ്ബാസ് പറഞ്ഞു.ഏഴുമലൈ ആദികേശവന്‍ ആണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്‌സിങ് കണ്ണന്‍ ഗണപത്, കൊറിയോഗ്രാഫി സാന്‍ഡി, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ ആര്‍ ബാലകുമാര്‍, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ വിജയ് കുമാര്‍.
ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രങ്ങള്‍ തന്റെ സുഹൃത്തുക്കളുടെയും അസിസ്റ്റന്റുമാരുടെയും ചിത്രങ്ങളായിരിക്കുമെന്നും ലോകേഷ് പ്രഖ്യാപിച്ചിരുന്നു. ഫൈറ്റ് ക്ലബിന്റെ തിരക്കഥ നായകനായ വിജയ് കുമാറും സംവിധായകന്‍ അബ്ബാസ് എ റഹ്‌മത്തും ചേര്‍ന്നാണ്.വിജയ് കുമാര്‍ , മോനിഷ മോഹന്‍ മേനോന്‍ , അവിനാഷ് രഘുദേവന്‍ എന്നിവരാണ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആക്ഷന് പ്രാധാന്യം നല്‍കിയെത്തുന്ന ചിത്രത്തില്‍ വിക്കി, അമ്രിന്‍ അബുബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടനം ഒരുക്കുന്നത്.